ഇന്ത്യയിലെ ആദ്യത്തെ എ.സി ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍ ഓടിത്തുടങ്ങി

ഇന്ത്യയിലെ ആദ്യത്തെ എ.സി ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍ ഓടിത്തുടങ്ങി

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എ.സി ഡബിള്‍ ഡക്കര്‍ ബസ് മുംബൈ നിരത്തുകളില്‍ ഓടിത്തുടങ്ങി. മുംബൈയിലെ സിഎസ്എംറ്റി (ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് ) യ്ക്കും നരിമാന്‍ പോയിന്റിനും ഇടയിലാണ് ബസ് സര്‍വീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹരിതഭാരത പദ്ധതിയുടെ ഭാഗമാണ് ബസ്.

ബസിലെ ടിക്കറ്റുകള്‍ ഡിജറ്റലാണ്. യാത്രക്കാര്‍ ചലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ ചലോ സ്മാര്‍ട്ട് കാര്‍ഡ് വാങ്ങുകയോ വേണം. ഇതുപയോഗിച്ച് ബസില്‍ ടാപ്-ഇന്‍,ടാപ്-ഔട്ട് ചെയ്യാവുന്നതാണ്. ബസ് സര്‍വീസ് നടത്തിതിയതിനു ശേഷം യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ബൃഹന്‍ മുംബൈ ഇലകട്രിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ (ബിഇഎസ്ടി) ഭാഗമാണ് ബസ് സര്‍വീസ് നടത്തുക. ബസ് നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടെ കൂടിയാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 90 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സജ്ജീകരണമാണ് ബസില്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസില്‍ ലൈവ് ട്രാക്കിങ് ഉപകരണങ്ങള്‍, സിസിടിവി ക്യാമറകള്‍, സ്ത്രീ സുരക്ഷയ്ക്കായി പാനിക് ബട്ടണുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.