ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ശ്വാസകോശത്തിലെ അണുബാധ മാറിയെന്നും ആദ്യ റൗണ്ട് ഇമ്മ്യൂണോ തെറാപ്പി പൂര്‍ത്തിയായെന്നും ബംഗളൂരിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാര്‍ച്ച് ആദ്യവാരം തുടങ്ങും. ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
ന്യുമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടര്‍ന്നാണ് അര്‍ബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലേക്ക് മാറ്റുന്നത്. ജര്‍മനിയില്‍ നടന്ന ചികിത്സയുടെ തുടര്‍ ചികിത്സയാണ് ബംഗളൂരുവില്‍ നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.