ശിവസേന തര്‍ക്കത്തില്‍ ഉദ്ധവിന് വീണ്ടും തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സറ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

 ശിവസേന തര്‍ക്കത്തില്‍ ഉദ്ധവിന് വീണ്ടും തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സറ്റേ ചെയ്യാനാകില്ലെന്ന്  സുപ്രീം കോടതി

ഉദ്ധവ് താക്കറെയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഷിന്‍ഡേ വിഭാഗത്തിനും നോട്ടീസ്.

ന്യൂഡല്‍ഹി: ശിവസേന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സറ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഉദ്ധവ് താക്കറെയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നോട്ടീസ് കൊണ്ട് പ്രശ്‌നം തീരില്ലെന്ന് ഉദ്ധവ് താക്കറെയ്ക്കായി ഹാജരായ അഡ്വ. കപില്‍ സിബല്‍ അറിയിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി രണ്ടാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷനും ഷിന്‍ഡേ വിഭാഗത്തിനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ചിഹ്നത്തെ കുറിച്ച് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ പറയുന്നൊള്ളൂവെന്നാണ് കോടതി നിരീക്ഷണം. എന്നാല്‍ ഉദ്ധവ് പക്ഷം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് നീങ്ങില്ലെന്ന് ഷിന്‍ഡേ പക്ഷം സുപ്രീം കോടതിയെ അറിയിച്ചു.

കൃത്യമായ നടപടികള്‍ സ്വീകരിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്ന് ഉദ്ധവിനായി കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഷിന്‍ഡെ പക്ഷവും വാദിച്ചു. ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.