മോന്‍സനുമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ലക്ഷ്മണിനെ പൊലീസ് ട്രെയിനിംഗ് ഐജിയായി നിയമിച്ചു

മോന്‍സനുമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ലക്ഷ്മണിനെ പൊലീസ് ട്രെയിനിംഗ് ഐജിയായി നിയമിച്ചു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണിനെ ഐപിഎസിനെ പൊലീസ് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ജനറലായി സര്‍ക്കാര്‍ നിയമിച്ചു. തട്ടിപ്പില്‍ ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 11ന് ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷനായ സമിതി ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.

ക്രൈം ബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബര്‍ 10ന് സസ്‌പെന്‍ഡ് ചെയ്തത്. മോന്‍സനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം തുടര്‍ന്നെന്നും മോന്‍സനെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു.

1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്‌പെന്‍ഷനിലായത്. 2033 വരെ സര്‍വീസുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.