കോവിഡ് പകരുമെന്ന് ഭയം; പത്തു വയസുള്ള മകനൊപ്പം അടച്ചിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്നു വര്‍ഷം

കോവിഡ് പകരുമെന്ന് ഭയം; പത്തു വയസുള്ള മകനൊപ്പം അടച്ചിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി: കോവിഡ് പകരുമെന്ന് ഭയന്ന് പത്തു വയസുള്ള മകനൊപ്പം അടച്ചുപൂട്ടിയ വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്നു വര്‍ഷം. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ 35 വയസുള്ള യുവതിയെയും മകനെയും പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോവിഡിന്റെ ആദ്യ വ്യാപനത്തില്‍ കുടുംബം വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. രണ്ടാം വ്യാപന കാലത്ത് ഭര്‍ത്താവ് ജോലിക്ക് പോകേണ്ടി വന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാന്‍ യുവതി സമ്മതിച്ചില്ല. കോവിഡ് പിടികൂടുമെന്നായിരുന്നു ഭയം. തുടര്‍ന്ന് ഭര്‍ത്താവ് വീടിനു സമീപത്ത് വാടകക്ക് മുറിയെടുത്ത് അവിടെയായി താമസം.

ഇതിനിടെ പലവട്ടം വീട്ടില്‍ കയാറാന്‍ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കുടുംബ തര്‍ക്കമാണെന്ന പേരില്‍ ആദ്യം പൊലീസ് തള്ളുകയാണുണ്ടായത്. ഒന്നര വര്‍ഷമായി വാടക മുറിയില്‍ തന്നെയായിരുന്നു ഭര്‍ത്താവിന്റെ താമസം. പിന്നാലെ ഭാര്യക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഇദ്ദേഹം വീണ്ടും പൊലീസിനെ സമീപിച്ചും. 

ഒടുവില്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. മാലിന്യക്കൂമ്പാരത്തിനിടയിലായിരുന്നു യുവതിയുടെയും മകന്റെയും താമസം. പൊലീസിനെ കണ്ടതും മകനെ കൊല്ലുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി. ഒടുവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുവതിയെ പിന്തിരിപ്പിച്ച് ഇരുവരെയും രക്ഷപെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.