ദുബായ്: എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവിവരങ്ങളെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി. ഗൾഫ് പൗരന്മാർക്ക് ഫീസ് അടച്ചാൽ എമിറേറ്റ്സ് ഐഡി ലഭിക്കുമെന്നതരത്തിലുളള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്നും അത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
എമിറേറ്റ്സ് ഐഡി നല്‍കുന്നത് രാജ്യത്ത് നിലവിലുളള മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ്. ഇതില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത്തരത്തിലുളള കിംവദന്തികള്‍ അവഗണിക്കാനും യഥാർത്ഥ വിവരങ്ങള്‍ക്കായി അതോറിറ്റിയുടെയും സർക്കാരിന്‍റെയും ഔദ്യോഗിക ചാനലുകള്‍ പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.