ദേശീയ താല്‍പര്യം അറിയാത്തവര്‍ ഹൈജാക്ക് ചെയ്ത പാര്‍ട്ടി; കോണ്‍ഗ്രസിനെതിരെ വീണ്ടും അനില്‍ ആന്റണി

ദേശീയ താല്‍പര്യം അറിയാത്തവര്‍ ഹൈജാക്ക് ചെയ്ത പാര്‍ട്ടി; കോണ്‍ഗ്രസിനെതിരെ വീണ്ടും അനില്‍ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീണ്ടും അനില്‍ കെ. ആന്റണി. ദേശീയ താല്‍പര്യമോ പൊതുജന താല്‍പര്യമോ എന്തെന്നറിയാത്തവര്‍ ഹൈജാക്ക് ചെയ്ത പാര്‍ട്ടിയെന്നായിരുന്നു ഇത്തവണ അനില്‍ ആന്റണിയുടെ പരാമര്‍ശം.

ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ കൊച്ചുമകന്റെ മകന്‍ സി.ആര്‍ കേശവന്റെ രാജിക്കത്ത് പങ്കുവച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണിയുടെ പരാമര്‍ശം.

സി. രാജഗോപാലാചാരി ജി ഒരിക്കല്‍ ചെയ്തത് പോലെ അത്യധികം രാജ്യസ്നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും പൊതുജനസേവനം തുടരാന്‍ നിങ്ങള്‍ക്കാകട്ടെയെന്ന് ആശംസിക്കുന്നു. ദേശീയ താല്‍പര്യമോ പൊതുജനതാല്‍പര്യമോ എന്തെന്നറിയാത്തവര്‍ ഹൈജാക്ക് ചെയ്ത പാര്‍ട്ടിയിലെ പലരുടേയും ചിന്തകള്‍ പ്രതിധ്വനിക്കുന്നതാണ് ഈ കത്ത്- അനില്‍ ആന്റണി കുറിച്ചു.

ഇന്ന് രാവിലെയാണ് സി.ആര്‍ കേശവന്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചത്. മലിക്കാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ രാജികത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ച മൂല്യങ്ങളൊന്നും ഇന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടാണ് തനിക്ക് നേരെ വച്ചുനീട്ടിയ സംഘടനാ ചുമതല അടുത്തിടെ നിരാകരിച്ചതെന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം രാജി കത്തില്‍ വിശദീകരിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.