തിരുവനന്തപുരം: മന്ത്രിമാരെ അയക്കുകയല്ല, മറിച്ച് ഭരണ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് മന്ത്രിമാര്‍ നേരത്തെ സമയം ചോദിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ ബില്ലുകളില്‍ തീരുമാനം എടുക്കൂ. ബില്ലുകള്‍ സംബന്ധിച്ച് തന്റെ സംശയങ്ങളില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം കിട്ടിയാല്‍ തന്റെ നിലപാട് അറിയിക്കും.
നിയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാര്‍ ഇപ്പോള്‍ രാജ്ഭവനിലേക്ക് എത്തുന്നത് നല്ല കാര്യം. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതിനിടെ ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ പി. രാജീവ്, വി.എന്‍ വാസവന്‍, വി. അബ്ദുറഹ്മാന്‍, ജെ. ചിഞ്ചുറാണി, ആര്‍. ബിന്ദു എന്നിവരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണറോട് മന്ത്രിമാര്‍ വിശദീകരിക്കും. ഗവര്‍ണറുടെ അത്താഴ വിരുന്നിലും മന്ത്രിമാര്‍ പങ്കാളികളാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.