ലോക വികലാംഗദിനം

ലോക വികലാംഗദിനം

അവശതയുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3 ലോക ആചരിക്കുന്നു. ദേശീയ, അന്തര്‍ദേശീയ വികലാംഗദിനം തലങ്ങളില്‍ വികലാംഗരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, കാഴ്ച സംബന്ധമോ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളെ ആണ് ഭിന്നശേഷിക്കാർ എന്ന് വിളിക്കുന്നത്.

വസന്തങ്ങളും, നിറഭേദങ്ങളും, പ്രതീക്ഷകളും, ആഘോഷത്തിമര്‍പ്പുകളും നിറഞ്ഞ ജീവിതത്തിന്റെ മറുപുറത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ശാരീരികവും, മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു കൂട്ടം മനുഷ്യ ജന്മങ്ങള്‍ക്കായി, ലോക ജനത മാറ്റി വെയ്ക്കപ്പെട്ടിരിക്കുന്ന ഒരു ദിനം. ഇന്നത്തെ തിരക്കേറിയ ജീവിത പ്രയാണത്തില്‍ അങ്ങനെ ഒരു സമൂഹം തങ്ങളുടെ വൈകല്യങ്ങളെ മറികടന്ന് നമ്മുടെ ഈ യാത്രയുടെ വേഗത്തിനൊപ്പമെത്താന്‍ കഷ്ടപ്പെടുന്നത് എത്ര പേര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നറിയില്ല. അവരുടെ വൈകല്യങ്ങളെ മാറ്റി വെച്ച് കൊണ്ട്, അവരുടെ ഉള്ളിലുള്ള യഥാര്‍ത്ഥ കഴിവുകളെ പുറത്തെത്തിച്ച്, 'ഡിസേബിള്‍ഡ്' എന്ന വാക്ക് തുടച്ച് മാറ്റി 'ഡിഫറന്റ്ലി ഏബിള്‍ഡ്' എന്ന അവസ്ഥയിലേയ്ക്ക് ഉയര്‍ത്തി, അവരേയും നമ്മുടെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ ഒരു പാട് സുമനസ്സുകള്‍ ശ്രമിക്കുന്നുണ്ട്. സാമൂഹ്യ ജീവിതത്തില്‍ വികലാംഗരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തത്തിനു പിന്നാലെ അംഗ രാജ്യങ്ങളും വികലംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്‌തിരുന്നു.

വൈകല്യങ്ങളെ മാറ്റിനിർത്തി ഇച്ഛാശക്തിയോടെ പ്രയത്നിച്ച് ഉയരങ്ങളിൽ എത്തിയവർ നിരവധിയാണ്. ശേഷി കുറവുകളെ മാറ്റിനിർത്തി സ്വപ്നങ്ങൾ കീഴടക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അവര്‍ക്ക് വേണ്ടത് സമൂഹത്തിന്റെ സഹതാപവും അനുകമ്പയുമല്ല. മറ്റെല്ലാവരെയും പോലെ ഈ ലോകത്ത് ജീവിക്കാനുള്ള അവകാശവും സാഹചര്യവുമാണ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഒരു ലക്ഷം കോടി ആളുകൾ ഏതെങ്കിലും തരത്തിലുള്ള വൈകല്യം അനുഭവിക്കുന്നുണ്ട്. വൈകല്യം ഉള്ളവരെ അകറ്റി നിർത്താതെ കൂടെ ചേർത്തുപിടിക്കുക ആണ് നമ്മളോരോരുത്തരും ചെയ്യേണ്ടത്. വൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാനും വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും നമുക്ക് സാധിക്കണം. അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്. ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ഈ ദിനാചരണത്തിനായി നിർദ്ദേശിക്കപ്പെടുന്നത്. 2020 നവംബർ 25 മുതൽ ഡിസംബർ 3 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി ഈ ദിനത്തിനോടനുബന്ധിച്ച് യുനെസ്കോ ആചരിക്കും. 'സുസ്ഥിരവും സുതാര്യവുമായ കോവിഡാനന്തര കാലം നമുക്ക് ഭിന്നശേഷിക്കാർക്കായി ഒരുക്കാം' എന്ന് യുനെസ്കോ ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.