ദുബായ്:ദുബായ് ഗതാഗതവകുപ്പിനെ പ്രശംസിച്ച് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഒരു ദിവസം 2 ദശലക്ഷം പേർ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങള്‍ പ്രയോജപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്താണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കാര്യക്ഷമതയെ ഹംദാന്‍ പ്രശംസിച്ചത്. ലോകത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യമൊരുക്കുന്ന ദുബായ് ആർടിഎയ്ക്ക് അഭിനന്ദനമെന്നും കിരീടാവകാശി ട്വീറ്റില്‍ പറയുന്നു.

ആർടിഎ വിജയകഥയിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരിക്കും 2026 ല്‍ നടപ്പിലാക്കാനിരിക്കുന്ന പറക്കും ടാക്സികളെന്നുകൂടി ഹംദാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.