റായ്പൂര്‍: നാമ നിര്‍ദേശ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റിയറിങ് കമ്മിറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അധ്യക്ഷനെ നിശ്ചയിച്ചത് തിരഞ്ഞെടുപ്പിലൂടെയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍ ലോക്‌സഭ തിരഞഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി.
പി. ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തിരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു
പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ളത് ഐകകണ്ഛമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ആരും എതിരഭിപ്രായം ഉന്നയിച്ചില്ല. പുതിയ സമിതിയെ അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യും. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാകും പ്രവര്‍ത്തക സമിതി.
തുല്യപ്രാധാന്യം എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കും. പാര്‍ട്ടി പുനസംഘടനയിലൂടെ പുതിയൊരു സന്ദേശം കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുകയാണ്. നാളെ ഖര്‍ഗെയും മറ്റന്നാള്‍ രാഹുലും പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.