ന്യൂഡല്‍ഹി: യുപിഐ ലൈറ്റ് എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. 200 രൂപ വരെയുള്ള ഇടപാടുകള്‍ ഒരു ടാപ്പിലൂടെ ഇതില്‍ സാധ്യമാകും. ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഇടപാടുകള്‍ പിന്‍ നമ്പര്‍ ഉപയോഗിക്കാതെ നടത്തുവാന്‍ ഇതുമൂലം സാധിക്കും. നിലവില്‍ യുപിഐ ലൈറ്റ് സേവനം ലഭ്യമാകുന്ന ഏക പ്ലാറ്റ്ഫോം പേടിഎം ആണ്.
ഇന്ത്യയിലുടനീളം ഡിജിറ്റല്‍ പെയ്മെന്റുകള്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യമാണ് യുപിഐ ലൈറ്റിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന സമയങ്ങളിലും യുപിഐ ലൈറ്റ് പെയ്മെന്റുകള്‍ പരാജയപ്പെടാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പേടിഎം അറിയിച്ചു. ഇതിലൂടെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു മണി ട്രാന്‍സ്ഫര്‍ എന്‍ട്രി മാത്രമേ രേഖപ്പെടുത്തുകയുള്ളു. തലേദിവസം നടത്തിയ യുപിഐ ഇടപാടുകളുടെ ലിസ്റ്റ് തൊട്ടടുത്ത ദിവസം എസ്എംഎസ് ആയി ഉപയോക്താവിന് ലഭിക്കും.
കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കര്‍ശ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുള്‍പ്പടെ നിലവില്‍ ഒമ്പത് ബാങ്കുകളിലാണ് യുപിഐ ലൈറ്റ് സേവനം ലഭ്യമാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.