പരിപാടികളുടെ ടിക്കറ്റ് ഫീസ് ഒഴിവാക്കി ദുബായ്

പരിപാടികളുടെ ടിക്കറ്റ് ഫീസ് ഒഴിവാക്കി ദുബായ്

ദുബായ്:എമിറേറ്റില്‍ നടക്കുന്ന പരിപാടികള്‍ക്കുളള ആനുപാതിക ഫീസ് ഒഴിവാക്കി ദുബായ് സർക്കാർ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമത്തില്‍ ഇളവ് വരുത്തിയാണ് ഉത്തരവിറക്കിയത്. എമിറേറ്റില്‍ പരിപാടികള്‍ ഒരുക്കുന്ന സംഘാടകരുടെ ലാഭം വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് നീക്കം.ടിക്കറ്റിന്‍റെ നിരക്കിന് ആനുപാതികമായി ഈടാക്കുന്ന പ്രത്യേക ഫീസാണ് ഒഴിവാക്കിയത്.

ഇതോടെ കൂടുതൽ അന്താരാഷ്ട്ര, പ്രദേശിക പരിപാടികള്‍ക്ക് ദുബായ് വേദിയാകുമെന്നാണ് വിലയിരുത്തല്‍. വില്‍പന നടന്ന ആകെ ടിക്കറ്റുകളുടെ മൂല്യത്തിന്‍റെ 10 ശതമാനമല്ലെങ്കില്‍ ഒരു അതിഥിക്ക് 10 ദിർഹമെന്ന നിലയിലാണ് സാമ്പത്തിക ടൂറിസം വകുപ്പ് ഫീസ് ഈടാക്കിയിരുന്നത്. ഇതാണ് നിലവില്‍ ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഇ-പെർമിറ്റ്, ഇ-ടിക്കറ്റിംഗ് സംവിധാനങ്ങൾക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷനായി നിരക്ക് ഈടാക്കുന്നത് തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.