പൊക്കക്കുറവാണോ പ്രശ്‌നം? പരിഹാരമുണ്ട്!

പൊക്കക്കുറവാണോ പ്രശ്‌നം? പരിഹാരമുണ്ട്!

കുറച്ചുകൂടി പൊക്കമുണ്ടായിരുന്നെങ്കില്‍, ഉയരം കുറവുള്ളവര്‍ പതിവായി നടത്തുന്ന ആത്മഗതമാണിത്. കാര്യം നമുക്ക് ഉള്ള പൊക്കം കൂട്ടാനൊന്നും കഴിയില്ലെങ്കിലും ചില ഫാഷന്‍ പൊടികൈകള്‍ കാഴ്ച്ചയില്‍ പൊക്കകൂടുതല്‍ തോന്നാന്‍ സഹായിക്കും. ശരിയായ സ്റ്റൈലിങ് ട്രിക്ക്സ് അറിഞ്ഞിരുന്നാല്‍ ഞൊടിയിടയില്‍ പൊക്കം കൂട്ടാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ വസ്ത്രം ധരിക്കാനും കഴിയും.

പൊക്കം കൂട്ടാന്‍ നമ്മളെല്ലാവരും പതിവായി ആശ്രയിക്കുന്നത് ഹീല്‍ ചെരിപ്പുകളെയാണ്. ഇതില്‍ തന്നെ പോയിന്റഡ് ടോ പമ്പ്സ് ആണ് ഏറ്റവും നല്ലത്. ന്യൂഡ്, പിങ്ക്, ബീജ് നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. സൈഡ് സ്ലിറ്റുള്ള നീണ്ട ഡ്രസുകള്‍ക്കൊപ്പവും ഗൗണുകള്‍ക്കൊപ്പവും ഇവ ധരിക്കാം. എപ്പോഴും ചെരിപ്പ് സിംപിള്‍ ആക്കുന്നതാണ് നല്ലത്. ഒരുപാട് തിളക്കമുള്ളതും ഗ്ലിറ്റര്‍ ഉള്ളതുമൊക്കെ ഒഴിവാക്കാം.

ക്രോപ് ടോപ്പുകള്‍ ബുദ്ധിപരമായ ചോയിസ് ആണ്. ഇപ്പോള്‍ ഇവ ട്രെന്‍ഡ് ആണുതാനും. ഇതുകൊണ്ട് ഒരു ബ്ലാക്ക് ക്രോപ് ടോപ്പും അത്ര സ്‌കിന്ന് അല്ലാത്ത ജീന്‍സും ധരിച്ചാല്‍ സംഗതി കലക്കും. കൂടാതെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും മുടി ഒന്ന് വെട്ടിനോക്കണം. പൊക്കം കുറവുള്ളവര്‍ ഷോര്‍ട്ട് ഹെയര്‍കട്ടുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്. ഇത് ഉടലിന് കൂടുതല്‍ നീളം തോന്നിക്കാന്‍ സഹായിക്കും. വി-നെക്ക് ഷര്‍ട്ടും ടീഷര്‍ട്ടുമൊക്കെ നല്ലതാണ്. ഷോര്‍ട്ട് ഡ്രസുകളും ഇത്തരം ഹെയര്‍കട്ടിനൊപ്പം ചേരും.

ഡ്രസില്‍ കട്ടൗട്ടും സ്ലിറ്റും ഉള്ളത് പൊക്കം കൂടുതല്‍ തോന്നിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. വെള്ള, ഡള്‍ റോസ,് പിങ്ക്, ബീജ്, ലാവെന്‍ഡര്‍ തുടങ്ങിയ ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കാം. തണുപ്പുള്ള സ്ഥലത്താണെങ്കില്‍ നീളം കൂടിയ ജാക്കറ്റുകള്‍ക്കൊപ്പം ഇവ പെയര്‍ ചെയ്യാം. ഒരു ബൂട്ട്സും കൂടെ ധരിച്ചാല്‍ സംഭവം അടിപൊളിയായിരിക്കും.

വിശേഷാവസരങ്ങളില്‍ ധരിക്കാനുള്ള വസ്ത്രമെന്ന സാരിയുടെ ഇമേജൊക്കെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. അതൊകൊണ്ട് ലൈറ്റ് ഷേയ്ഡിലുള്ള സാരികള്‍ ധരിക്കുന്നത് റോയല്‍ ലുക്ക് സമ്മാനിക്കും. സില്‍ക്ക് സാരികളായിരിക്കും ഏറ്റവും നല്ല ചോയിസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.