ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയായിരുന്നു. വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി വലിയ പ്രതിഷേധ പരിപാടികളാണ് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റി ചോദിച്ചിരുന്നു.പിന്നീടാണ് 26 ന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിലും സിസോദിയയെ സിബിഐ ചോദ്യം ചെയ്തിരുന്നു.
മദ്യ നയത്തിലെ ക്രമക്കേടുകളുടെ പേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇ.ഡിയും കേസന്വേഷിക്കുന്നുണ്ട്. കേസില്‍ സിസോദിയ അടക്കം ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി.
സിസോദിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കഴിയുമെന്ന് ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.