കൊച്ചി: കേരളത്തിലെ ഓരോ ജില്ലയിലും ഓരോ വൃദ്ധസദനം തുടങ്ങാൻ കേന്ദ്രസർക്കാർ സന്നദ്ധമാണെന്ന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ. കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ രാജ്യത്ത് ഇതുവരെ 1658 വൃദ്ധസദനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒമ്പതെണ്ണം കേരളത്തിലാണ്. അവ കൂടാതെയാണ് എല്ലാ ജില്ലയിലും ഓരോന്നുകൂടി തുടങ്ങുക മന്ത്രി പറഞ്ഞു.
കൊച്ചിയിൽ ഒരുദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സാമൂഹികനീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 1720 ലഹരിമുക്തി കേന്ദ്രങ്ങളിൽ 109 എണ്ണം കേരളത്തിലാണ്. 20 കോടി 73 ലക്ഷം രൂപ കേരളത്തിൽ ഇതുവരെ കേന്ദ്രം ചെലവാക്കിയിട്ടുണ്ടെന്ന് രാംദാസ് അത്താവാലെ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.