സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമെന്ന് കെജരിവാള്‍

സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മദ്യനയ അഴിമതിക്കേസിലാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെയാകും ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ മനീഷ് സിസോദിയയെ അന്വേഷണ സംഘം ഹാജരാക്കുന്നത്.

സിസോദിയ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചു. അതേസമയം, അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. അറസ്റ്റില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധം ശക്തമാക്കുകയാണ്.

ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.