13,000 മരങ്ങള്‍ നട്ട ഏഴുവയസ്സുകാരി

13,000 മരങ്ങള്‍ നട്ട ഏഴുവയസ്സുകാരി

 പ്രകൃതി സ്‌നേഹത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രകൃതിയ ചൂഷ്ണം ചെയ്യുന്നവര്‍ അറിയേണ്ട ഒരു ജീവിതമുണ്ട്. പ്രസിദ്ധി സിങ് എന്ന ഏഴു വയസ്സുകാരിയുടെ ജീവിതം. ആരേയും അതിശയിപ്പിക്കും ഈ കൊച്ചുമിടുക്കിയുടെ പ്രകൃതി സ്‌നേഹം.

തമിഴ്‌നാട് സ്വദേശിനിയാണ് പ്രസിദ്ധി സിങ്. ഇതിനോടകംതന്നെ 13,000 മരത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട് ഈ മിടുക്കി. ഒരു ലക്ഷം മരങ്ങളെങ്കിലും കുറഞ്ഞത് നട്ടുപിടിപ്പിക്കണം എന്നാണ് പ്രസിദ്ധിയുടെ ആഗ്രഹം. തന്റെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തമിഴ്‌നാട്ടില്‍ പന്ത്രണ്ടോളം പഴക്കാടുകളും പ്രസിദ്ധി തയാറാക്കികഴിഞ്ഞു.

ഹരിതഭംഗി നിറഞ്ഞ ഒരു പ്രകൃതിയാണ് പ്രസിദ്ധിയുടെ ലക്ഷ്യം. കുഞ്ഞുനാള്‍ മുതല്‍ക്കേ മരങ്ങള്‍ നടാന്‍ ശീലിച്ചിട്ടുണ്ട് ഈ മിടുക്കി. കൃത്യമായി പറഞ്ഞാല്‍ രണ്ടാം വയസില്‍ ഒരു മുളക് ചെടി നട്ടുകൊണ്ടായിരുന്നു തുടക്കം. തുടക്കത്തില്‍ മരത്തൈകള്‍ നടുന്ന പ്രസിദ്ധിയെ കൂട്ടുകാര്‍ പോലും കലിയാക്കി. എന്നാല്‍ ആ കളിയാക്കലുകള്‍ക്കൊന്നും അവളുടെ ലക്ഷ്യത്തെ തളര്‍ത്താനായില്ല. അവള്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ കൂട്ടുകാരും അവള്‍ക്കൊപ്പം ചേര്‍ന്നു.


2016-ല്‍ വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി മരങ്ങള്‍ കടപുഴകി വീണിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പ്രസിദ്ധി തീരുമാനിച്ചത്. സ്‌കൂളില്‍ നൂറോളം പഴമരങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട് പ്രസിദ്ധി. ഇത്തരത്തില്‍ പഴ വര്‍ഗങ്ങള്‍ വളര്‍ത്തുന്നത് വഴി പ്രകൃതിദത്തമായ പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും സാധിക്കുമെന്നും പ്രസിദ്ധി പറയുന്നു.

അതേസമയം പേപ്പര്‍ പെന്‍സിലുകളും മറ്റും വിറ്റാണ് മരങ്ങള്‍ നടുന്നതിനും മറ്റ് പരിപാലനത്തിനുമൊക്കെ ആവശ്യമായ തുക പ്രസിദ്ധി കണ്ടെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.