പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു അനുവദിച്ചു; തുക എട്ട് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു അനുവദിച്ചു; തുക എട്ട് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു അനുവദിച്ചു. എട്ട് കോടിയിലധികം പേര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പി എം കിസാന്‍ പദ്ധതിയില്‍ 2000 രൂപ വീതമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.

കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന ചടങ്ങിലാണ് രാജ്യത്തെ എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്.

പുനര്‍നിര്‍മിച്ച ബെലഗാവി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടവും മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍ വികസിപ്പിച്ചിരിക്കുന്നത്.

ബെലഗാവിയില്‍ കേന്ദ്രത്തിന്റെ ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള ആറ് പദ്ധതികളുടെ ശിലാസ്ഥാപനവും മോഡി നിര്‍വഹിച്ചു. ഏകദേശം 1,585 കോടി രൂപ ചിലവിലാണ് പദ്ധതി. 315 ലധികം ഗ്രാമങ്ങളില്‍ താമസിക്കുന്ന 8.8 ലക്ഷം പേര്‍ക്ക് പ്രയോജപ്പെടുന്നതാണ് പദ്ധതിയെന്നാണ് അധികൃതരുടെ അവകാശവാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.