ന്യൂഡൽഹി: വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധി യു.എൻ മീറ്റിംഗിൽ പങ്കെടുത്തു. സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണെന്ന് പ്രതിനിധി വിജയപ്രദ മീറ്റിംഗിൽ പറഞ്ഞു.
തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജീവിപ്പിച്ചതിന് നിത്യാനന്ദയ്ക്ക് പീഡനം ഏൽക്കേണ്ടിവന്നെന്നും സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ടതായും ഫെബ്രുവരി 22 ന് നടന്ന യുണൈറ്റഡ് നേഷൻസ് മീറ്റിംഗിൽ വിജയപ്രദ ആരോപിച്ചു.
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം നിത്യാനന്ദ താവളമാക്കിയ ദ്വീപാണ് കൈലാസ. ഇതിനെ സ്വയം പ്രഖ്യാപിത രാജ്യമാക്കുകയും സ്വന്തമായി നാണയം അടക്കം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ 2020ൽ രാജ്യം വിട്ടത്. 2012ൽ നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.
നിത്യാനന്ദ അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും അഞ്ച് വർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ട കാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി തുറന്ന് പറയുകയും ചെയിതു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം നിത്യാനന്ദയുടെ ആശ്രമത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.