ഷാർജ:17 ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ വലിപ്പമുളള പാർക്ക് ഷാർജയില്‍ ഉദ്ഘാടനം ചെയ്തു. 70,085 ചതുരശ്ര അടിയില്‍ അതായത് 17.3 ഏക്കറിലാണ് അല്‍ ഖൂറാ യിന്‍ പാർക്ക് 2 ഒരുക്കിയിരിക്കുന്നത്. ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.
ഓരോ വർഷവും ഓരോ പാർക്ക് നിർമ്മിച്ച് ഹരിത ഇടങ്ങള്‍ വർദ്ധിപ്പിക്കുകയെന്നുളളതാണ് ഷാർജ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഷാർജ മുനിസിപ്പാലിറ്റി നടപ്പാക്കിയ കാർഷിക പദ്ധതികളുടെ ഭാഗമാണ് അൽ ഖറാഇൻ പാർക്ക് തുറന്നത്.
സന്ദർശകർക്കും താമസക്കാർക്കുമായി 70 ലധികം പാർക്കുകളാണ് എമിറേറ്റിലുളളത്. കായിക- ഉല്ലാസ വിനോദങ്ങള്‍ക്ക് പുറമെ കുട്ടികള്‍ക്കായി വിവിധ വിദ്യാഭ്യാസ വർക്ക് ഷോപ്പുകളും പാർക്ക് അധികൃതർ നടത്തുന്നു.മനോഹരമായ പൂന്തോട്ടവും പാർക്കില്‍ ഒരുക്കിയിട്ടുണ്ട്..ഫുട്ബാൾ മൈതാനം, കുട്ടികൾക്കുള്ള കളിസ്ഥലം, നിശ്ചയദാർഢ്യ വിഭാഗം കുട്ടികൾക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങൾ, ടോയ്ലറ്റുകൾ, 112 പരിസ്ഥിതി സൗഹൃദ ലൈറ്റിങ് തൂണുകൾ എന്നിവയും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.