പിഎഫ് ഉയര്‍ന്ന പെന്‍ഷന്‍; അപേക്ഷാ തീയതി മെയ് മൂന്ന് വരെ നീട്ടി

പിഎഫ് ഉയര്‍ന്ന പെന്‍ഷന്‍; അപേക്ഷാ തീയതി മെയ് മൂന്ന് വരെ നീട്ടി

തിരുവനന്തപുരം: ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള സംയുക്ത ഓപ്ഷന്‍ നല്‍കാനുള്ള ലിങ്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) പ്രസിദ്ധീകരിച്ചു. മാര്‍ച്ച് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന സമയമാണ് മെയ് മൂന്ന് വരെ നീട്ടിയത്.

ഓപ്ഷന്‍ നല്‍കാനായി ഇപിഎഫ്ഒ ഓദ്യോഗിക വെബ്സൈറ്റില്‍ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. https://unifiedportal-mem.epfindia.gov.in/memberInterfacePohw/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സൈറ്റിലേക്ക് പ്രവേശിക്കാം. 2014 സെപ്റ്റംബര്‍ ഒന്നിന് മുന്‍പും ശേഷവും അംഗമായി തുടരുന്നവര്‍ക്കാണ് ഓപ്ഷന്‍ നല്‍കാനാവുക.

ഇപിഎഫ് യുഎഎന്‍, പേര്, ജനന തീയതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കാവുന്നതാണ്. ഉയര്‍ന്ന പെന്‍ഷന് വേണ്ടി യഥാര്‍ത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കി കൂടിയ വിഹിതം പിടിക്കാന്‍ ജീവനക്കാരനും തൊഴിലുടമയും നല്‍കുന്ന സമ്മതപത്രമാണ് സംയുക്ത ഓപ്ഷന്‍.

അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം വിഹിതമായി നല്‍കണം. 2014 സെപ്റ്റംബര്‍ മുതല്‍ ശമ്പള പരിധി 15,000 രൂപയാക്കി. പെന്‍ഷന്‍ വിഹിതം 1,250 രൂപയും. നേരത്തെ ഇത് 6,500-ഉം 541-ഉം ആയിരുന്നു.

ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന കേസില്‍ 2022 നവംബര്‍ നാലിനാണ് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. നിവലില്‍ സര്‍വ്വീസിലുള്ളവരില്‍ പിഎഫ് നിക്ഷേപത്തില്‍ നിന്ന് ഇത് പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുമെന്നാണ് സൂചന. രാജ്യത്ത് 4.5 കോടി ഇപിഎഫ് വരിക്കാരുണ്ടെന്നാണ് കണക്ക്. 50 ലക്ഷത്തോളം പേര്‍ക്കാണ് ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.