'ചില ഒറ്റപ്പെട്ട സംഭവങ്ങള്‍'; വനവാസി സമൂഹത്തിനെതിരായ അതിക്രമങ്ങളെ നിസാരവത്കരിച്ച് സംസ്ഥാന സര്‍ക്കാര്‍

'ചില ഒറ്റപ്പെട്ട സംഭവങ്ങള്‍'; വനവാസി സമൂഹത്തിനെതിരായ അതിക്രമങ്ങളെ നിസാരവത്കരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവന്തപുരം: വനവാസി സമൂഹത്തിനെതിരായ അതിക്രമങ്ങളെ നിസാരവത്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു എന്നാണ് പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. വയനാട്ടിലെ വനവാസി യുവാവ് വിശ്വനാഥന്റെ മരണത്തെ ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വിശ്വനാഥന്റെ മരണത്തെ ഗൗരവമായി കാണുന്നുണ്ടെന്നും കേസന്വേഷണം കാര്യക്ഷമമാണെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് പൊതുവേ പട്ടികവര്‍ഗ വിഭാഗക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകുന്നില്ല. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

വയനാട് സ്വദേശിയായ വനവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സ്പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ഈ കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

അട്ടപ്പാടി മധു കേസില്‍ സാക്ഷികളുടെ കൂറുമാറ്റം വിചാരണയെ ബാധിക്കാതെ നോക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.