കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിപിഎം നേതാക്കളിലേക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിപിഎം നേതാക്കളിലേക്ക്

കോഴിക്കോട്: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുന്നു. എ.സി. മൊയ്തീന്‍ അടക്കമുള്ള നേതാക്കളുടെ വിവരങ്ങള്‍ കേസിലെ പരാതിക്കാന്‍ എം.വി. സുരേഷില്‍ നിന്നും ഇ.ഡി ശേഖരിക്കുന്നുണ്ട്.

ഇന്നും ഇയാളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രന്‍, മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരുടെ ചോദ്യം ചെയ്യലിനിടെയാണ് പരാതിക്കാരന്‍ എം.വി. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഒറ്റയ്ക്കും സുനില്‍കുമാറിന് ഒപ്പമിരുത്തിയും ഇ.ഡി സുരേഷിന്റെ മൊഴിയെടുത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. കഴിഞ്ഞ തവണ മൊഴിയെടുക്കവേ ബാങ്കുമായി ബന്ധപ്പെട്ട തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ഇ.ഡി ചോദിച്ചതായി സുരേഷ് വ്യക്തമാക്കി.

തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചെന്നും കൈവശമുണ്ടായിരുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇ.ഡിക്ക് കൈമാറിയതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ നല്‍കാന്‍ കഴിയാതിരുന്ന രേഖകള്‍ ഇന്ന് കൈമാറുമെന്നും എം.വി. സുരേഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.