ദുബായ്: ഇന്റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ്  പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലെറെൻസോ, സൺറീഫ്, സൺസീകർ ഗൾഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങള്‍ ബോട്ട് ഷോയുടെ ഭാഗമാകും.
അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ യാട്ട്, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ യാട്ട്, നോർധൻ, സോ കാർബൺ ഉള്‍പ്പടെ പുതിയ 10 ബ്രാന്‍ഡുകളും ഇന്റർനാഷണല്‍ ബോട്ട് ഷോയില്‍ ഇത്തവണയെത്തുന്നുണ്ട്. പുതിയ യാനങ്ങളുടെ പ്രഖ്യാപനത്തിനും ഇത്തവണത്തെ ബോട്ട് ഷോ സാക്ഷിയാകും. ആഢംബര യാനങ്ങള്‍ മുതല്‍ ചെറിയ മത്സ്യബന്ധനബോട്ടുകള്‍ വരെ പ്രദർശനത്തിലുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.