ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറച്ചു; ചീഫ് ജസ്റ്റിസിനെയും ജഡ്ജിയേയുമടക്കം എതിര്‍ കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹര്‍ജി

ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറച്ചു; ചീഫ് ജസ്റ്റിസിനെയും ജഡ്ജിയേയുമടക്കം എതിര്‍ കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയേയും അടക്കം എതിര്‍ കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹര്‍ജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം പ്രതിദിനം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി അഭിഭാഷകന്‍ യശ്വന്ത് ഷേണായി ആണ് ഹര്‍ജിക്കാരന്‍.

ജഡ്ജിമാര്‍ പരിഗണിക്കേണ്ട ഹര്‍ജികളുടെ എണ്ണത്തില്‍ ഉള്‍പ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ആവശ്യം. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുന്നതില്‍ തുല്യത ലംഘിക്കാന്‍ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നുമാണ് വാദം. അന്‍പത് ഹര്‍ജികളെങ്കിലും ദിവസം ഓരോ ബഞ്ചും പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് അഭിഭാഷകനെ നിയോഗിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.