അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു

അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു

അബുദബി: പരസ്പര സഹവർതിത്വത്തിന്‍റെ മഹത്തായ സന്ദേശമുയർത്തി അബുദബിയില്‍ തുറന്ന അബ്രഹാമിക് ഫാമിലി ഹൗസിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചുതുടങ്ങി. ഒരേ കോമ്പൗണ്ടില്‍ മുസ്ലീം പളളിയും ക്രിസ്ത്യന്‍ പളളിയും സിനഗോഗും ഉള്‍ക്കൊളളുന്നതാണ് അബ്രഹാമിക് ഫാമിലി ഹൗസ്. സർ ഡേവിഡ് അദ്ജയെയാണ് അബ്രഹാമിക് ഫാമിലി ഹൗസിന്‍റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്.

എല്ലാത്തരം വിശ്വാസികള്‍ക്കും അബ്രഹാമിക് ഹൗസിലേക്ക് പ്രവേശനം അനുവദിക്കും. പഠനത്തിനും പ്രാർത്ഥനയ്ക്കും ചർച്ചകള്‍ക്കുമുളള വേദികൂടിയാണ് അബ്രഹാമിക് ഫാമിലി ഹൗസ്. വ്യത്യസ്ത വിശ്വാസങ്ങളെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുളളവർക്കും അബ്രഹാമിക് ഫാമിലി മികച്ച തെരഞ്ഞെടുപ്പായിരിക്കും.പ്രവേശനം സൗജന്യമാണ്. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

സ്ത്രീകള്‍ സ്കാർഫ് ഉപയോഗിച്ച് തലമറച്ചായിരിക്കണം ഹൗസിലേക്ക് കയറേണ്ടത്. സ്വന്തമായി സ്‌കാർഫ് ഇല്ലാത്തവർക്ക് കോമ്പൗണ്ടിൽ നിന്ന് തന്നെ സ്‌കാർഫ് നൽകുന്നതായിരിക്കും പുരുഷന്മാർ കാൽമുട്ടുകളും ചുമലുകളും മറയുന്ന വസ്ത്രം ധരിക്കണം. മറ്റുളളവരുടെ വിശ്വാസങ്ങള്‍ക്കോ ആരാധകള്‍ക്കോ ഭംഗം വരുത്തുന്ന പ്രവർത്തികളുണ്ടാകരുതെന്നും അബ്രഹാമിക് ഫാമിലി ഹൗസ് അധികൃതർ ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.