പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കായി പിടിവാശിയില്ല; പ്രതിപക്ഷ സഖ്യ രൂപീകരണമാണ് പ്രധാനം: മാറ്റത്തിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്

പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കായി പിടിവാശിയില്ല; പ്രതിപക്ഷ സഖ്യ രൂപീകരണമാണ് പ്രധാനം: മാറ്റത്തിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിര്‍ബന്ധം പിടിക്കില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ഖാര്‍ഗെയുടെ പ്രസ്താവന.

റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലെ തീരുമാനത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസിന്റെ നിലപാട് മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. റായ്പൂര്‍ പ്ലീനറി സമ്മേളനത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ് വലിയ പ്രധാന്യം നല്‍കിയിരുന്നു.

വിഘടന ശക്തികള്‍ക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും ആര് നയിക്കുമെന്നോ ആര് പ്രധാനമന്ത്രിയാകുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. 'ഞങ്ങള്‍ ഒറ്റക്കെട്ടായി പോരാടാന്‍ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ആഗ്രഹം'- കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 2004, 2009 ലോക്‌സഭാ വിജയങ്ങള്‍ക്കും 2006, 2021 വര്‍ഷങ്ങളിലെ നിയമസഭാ വിജയത്തിനും കാരണമായി. ഈ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയും 2024 ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.