ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ഉ​ച്ച​കോ​ടി ഇന്ന്; ഉക്രെ​യ്ൻ പ്ര​തി​സ​ന്ധി പ്ര​ധാ​ന ച​ർ​ച്ച​യാ​കും

ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ഉ​ച്ച​കോ​ടി ഇന്ന്; ഉക്രെ​യ്ൻ പ്ര​തി​സ​ന്ധി പ്ര​ധാ​ന ച​ർ​ച്ച​യാ​കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി ഇന്ന് ന​ട​ക്കും. 40 ഓ​ളം വി​ദേ​ശ​മ​ന്ത്രി​മാ​രാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ക. ഉക്രെ​യ്ൻ പ്ര​തി​സ​ന്ധി പ്ര​ധാ​ന ച​ർ​ച്ച​യാ​കും. ബം​ഗ​ളൂ​രു​വി​ലാണ് വേദി. 

അതേസമയം ഉ​ച്ച​കോ​ടി​യി​ലെ സം​യു​ക്ത ​പ്ര​സ്താ​വ​ന​യു​ടെ കാ​ര്യ​ത്തി​ൽ പൊതു ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് ക്വ​ത്ര പറഞ്ഞു.

ഉക്രെ​യ്ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ച​ത്ത​ല​ത്തി​ൽ റ​ഷ്യ-​ചൈ​ന കൂ​ട്ടു​കെ​ട്ട് ഒ​രു​ഭാ​ഗ​ത്തും യു.​എ​സ്-​പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ മ​റു​ഭാ​ഗ​ത്തും നി​ല​യു​റ​പ്പി​ക്കു​ന്ന​തി​നാ​ലാണ് സം​യു​ക്ത ​പ്ര​സ്താ​വ​ന​യു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​ധാ​ര​ണ ആയിട്ടില്ലാത്തത്. 

‘ഉക്രെ​യ്ൻ പ്ര​തി​സ​ന്ധി​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യത്തിൽ തീ​ർ​ച്ച​യാ​യും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​വും. എ​ന്നാ​ൽ ഫ​ലം മു​ൻ​കൂ​ട്ടി പ​റ​യാനാവില്ല'-ക്വ​ത്ര പ​റ​ഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.