പ്രകൃതി സംരക്ഷണം മനുഷ്യനെ മറന്നിട്ടാവരുത്: കെ.സി.വൈ.എം തലശ്ശേരി അതിരൂപത

പ്രകൃതി സംരക്ഷണം മനുഷ്യനെ മറന്നിട്ടാവരുത്: കെ.സി.വൈ.എം തലശ്ശേരി അതിരൂപത

തലശ്ശേരി : പൊതുജന ജീവിതത്തെ അവഗണിക്കുന്നതും ദുരിതപൂർണമാക്കുന്നതുമായ ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് തലശ്ശേരി അതിരൂപത കെ.സി.വൈ.എം ആവശ്യപ്പെട്ടു.

വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തിന്റ പേരിൽ മനുഷ്യന്റെ മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന രീതിയിലുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ ബഫർ സോൺ പ്രഖ്യാപനം പൊതുജന ജീവിതത്തെ  അവഗണിക്കുന്നതും ദുരിതപൂർണമാക്കുകയും ചെയ്യുന്നതാണ് എന്ന് അതിരൂപത പ്രസിഡണ്ട് വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ ചൂണ്ടിക്കാട്ടി .
മൃഗത്തെയും കാടിനെയും സംരക്ഷിക്കണം എന്നതിന്റ പേരിൽ പൊതുജന ജീവിതം ദുരിതപൂർണമാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കുവാൻ സാധിക്കുകയില്ല. ആയതിനാൽ തന്നെ ബഫർസോൺ നടപടിയിൽ നിന്നും സർക്കാർ സംവിധാനങ്ങൾ പിൻവാങ്ങണമെന്നും ജനജീവിതത്തെയും ജനത്തിന്റ മൗലിക അവകാശങ്ങളും സംരക്ഷിക്കാത്ത വിജ്ഞാപനങ്ങൾ പിൻവലിക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

തലശ്ശേരി അതിരൂപതയിലെ  വിവിധ ഫൊറോനയിലെ  യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ ബോധവൽക്കരണ പരിപാടികളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രത്യക്ഷമായും  പ്രതിഷേധ പരിപാടികളും, നടത്തും എന്ന് . കെസിവൈഎം  തലശ്ശേരി അതിരൂപത സമിതി യോഗം വ്യക്തമാക്കി
അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ,സി.പ്രീതി മരിയ സി.എം.സി,
ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ , ടോണി ജോസഫ് , നീന പറപ്പള്ളിൽ , സനീഷ് പാറയിൽ , ഐശ്വര്യ റോയി ,ജിൻസ് മാമ്പുഴക്കൽ , എബിൻ കുമ്പുക്കൽ , ചിഞ്ചു വി.ജെ , എന്നിവർ യോഗത്തിൽ പങ്കെടുത്തു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.