ബഹിരാകാശ ദൗത്യം സുല്‍ത്താന്‍ അല്‍ നെയാദിയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍

ബഹിരാകാശ ദൗത്യം സുല്‍ത്താന്‍ അല്‍ നെയാദിയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍

 ദുബായ് :ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിനായി യാത്രതിരിച്ച സുല്‍ത്താന്‍ അല്‍ നെയാദിയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍.
സുല്‍ത്താന്‍ അല്‍ നെയാദിയെ അഭിനന്ദിക്കുന്നതിന് രാജ്യത്തോടൊപ്പം താനും ഭാഗമാകുന്നുവെന്നാണ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തത്. രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിന്‍റെ വലിയ ആഗ്രഹം, സുല്‍ത്താന്‍ അല്‍ നെയാദിയുടെ പ്രചോദനാത്മകമായ ഈ നേട്ടം യുഎഇയ്ക്ക് അഭിമാനവും രാജ്യത്തിന്‍റെ യാത്രയിലെ നാഴികകല്ലും നമ്മുടെ ജനങ്ങളുടെ അഭിലാഷവുമാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്തിന്‍റെ മകന്‍ സുല്‍ത്താന്‍ അല്‍ നെയാദി,ആറ് മാസത്തെ ദൗത്യത്തിനായി ഐഎസ്എസിലെത്തുന്ന ആദ്യ അറബ് പൗരന്‍, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.


ചരിത്രപരമായ വലിയ നേട്ടമെന്നാണ് ദുബായ് കീരീടാവകാശിയുടെ ട്വീറ്റ്. അസാധ്യമെന്നു കരുതിയത് സാധ്യമാക്കാനുളള പുതിയ ദൗത്യത്തിന് നാം തുടക്കമിട്ടിരിക്കുന്നുവെന്നും ഹംദാന്‍ ബിന്‍ മഹുമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. വിക്ഷേപണം വീക്ഷിക്കാന്‍ ഹംദാന്‍, മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററില്‍ എത്തിയിരുന്നു. ബഹിരാകാശ പര്യവേക്ഷണത്തിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സുല്‍ത്താന്‍റെ പ്രചോദനാത്മക യാത്ര എല്ലാ എമിറാത്തികള്‍ക്കും ഒരു വഴിവിളക്കായി നിലനിൽക്കുമെന്നായിരുന്നു ദുബായ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ട്വീറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.