ചങ്ങനാശ്ശേരി: എസ് ബി കോളേജിലെ നവീകരിച്ച കാവുക്കാട് ഹാൾ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ച പുനർ സമർപ്പണം നടത്തി.
ചങ്ങനാശ്ശേരിയുടെ പ്രഥമ ആർച്ച് ബിഷപ്പ് ആയിരുന്ന മാർ മാത്യു കാവുകാട്ടിന്റെ പേരിലാണ് ഈ ഹാൾ 1974 ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ചത്. മുൻ രാഷ്ട്രപതിമാരായിരുന്ന ശ്രീ സെയിൽസിംഗ്, ശ്രീ കെ ആർ നാരായണൻ, എപിജെ അബ്ദുൽ കലാം എന്നിവർ ഇവിടെ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2500 പേർക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്. 16 അടി വ്യാസമുള്ള കൂറ്റൻ ഫാനിലാണ് മറ്റൊരു ആകർഷണം, ആധുനിക സൗകര്യമുള്ള രണ്ട് ലോഞ്ചുകൾ അതിഥികൾക്കായി തയ്യാറാക്കിയിട്ടുണ്ട്. അത്യാധുനിക ശബ്ദസംവിധാനങ്ങളാണ് നവീകരിച്ച കാവ്ക്കാട് ഹാളിൽ സജ്ജീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26