'ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു'; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

'ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു'; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിലെ ജനങ്ങള്‍ നിലവിലെ തിരഞ്ഞെടുപ്പ് ഫലം കാണുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രപവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'മേഘാലയയും നാഗാലാന്‍ഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കും. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഡല്‍ഹിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞു.

ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരു സംസ്ഥാനത്ത് ദോസ്തി എന്ന കോണ്‍ഗ്രസ്-സിപിഎം നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. ബിജെപിയുടേത് കഠിനാധ്വാനത്തിന്റെ വിജയമാണ്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

മോഡിക്ക് ശവക്കുഴി തോണ്ടാന്‍ ചിലര്‍ ആഗ്രഹിച്ചതിന് ശേഷവും താമര വിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനെ പാടെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് അവരെ ജനം കയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യം ഭരണം നിലനിര്‍ത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ എന്‍പിപിക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.