ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തില്‍ കനത്ത പുക; പലര്‍ക്കും ശ്വാസ തടസം

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തില്‍ കനത്ത പുക; പലര്‍ക്കും ശ്വാസ തടസം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. പലര്‍ക്കും ശ്വാസ തടസം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്ലാന്റില്‍ നിന്നുയരുന്ന പുക കിലോമീറ്ററുകള്‍ അകലേക്ക് വരെ വ്യാപിച്ചിട്ടുണ്ട്.

തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയുണ്ടെന്ന് അഗ്നി രക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് തീ പിടുത്തമുണ്ടായത്. എങ്ങനെയാണ് തീ പിടുത്തം ഉണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങി.

കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയോടെ പത്ത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.

മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതാണ് വെല്ലുവിളിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.