യുഎഇ: രാജ്യത്ത് വിസയുടെ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരോട് 2020 ഡിസംബർ 31വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) നിർദ്ദേശിച്ചു. വിസാകാലാവധി അവസാനിച്ചവർക്ക് പിഴയില്ലാതെ രാജ്യം വിടാനുളള സമയപരിധിയാണിത്. മാർച്ച് ഒന്നിനുമുന്‍പ് വിസാ കാലാവധി അവസാനിച്ചവർക്കാണ് ആനുകൂല്യം.
യുഎഇയിലെ വിമാനത്താവളങ്ങളിലൂടെയായിരിക്കണം മടക്കം. നിയമലംഘനം വരുത്തിയ വ്യക്തി ബിസിനസ് പാർട്ണർ അല്ലെങ്കിൽ നിക്ഷേപക പദവിയിൽ ഉള്ളവരാണെങ്കിൽ അവരുടെ സ്ഥാപനത്തിലെ നിയമപരമായ അധികാരം ഒഴിവാകുന്നതാണ്.ഇത്തരത്തിൽ വിസ ലംഘനങ്ങൾ നടത്തിയവരുടെ ആശ്രിത വിസകളിലുള്ളവരും ഇവരോടൊപ്പം യു എ ഇയിൽ നിന്ന് മടങ്ങേണ്ടതാണ് കൂടുതൽ വിവരങ്ങൾ 800453 എന്ന ടോൾഫ്രീ നമ്പറിൽ നിന്ന് ലഭിക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.