ഈ ചെരുപ്പാണോ ഉപയോഗിക്കുന്നത്? എങ്കില്‍ നിങ്ങളുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് എളുപ്പം മനസിലാകും

ഈ ചെരുപ്പാണോ ഉപയോഗിക്കുന്നത്? എങ്കില്‍ നിങ്ങളുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് എളുപ്പം മനസിലാകും

ഒരാളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് കഴിയുമെന്ന് പറയാറുണ്ട്. മറ്റുള്ളവരുടെ മതിപ്പ് നേടിയെടുക്കാനും ചില സ്ഥലങ്ങളില്‍ ശ്രദ്ധിക്കപ്പെടാനും വസ്ത്രധാരണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ നിങ്ങള്‍ ധരിക്കുന്ന പാദരക്ഷകളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പല തരത്തിലുള്ള ചെരുപ്പുകളും ഷൂസും വിപണിയില്‍ ലഭ്യമാണ്. എങ്കിലും ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ധരിക്കുന്ന പാദരക്ഷകള്‍ക്ക് നിങ്ങളുടെ സ്വഭാവം പറയാന്‍ കഴിയുമെന്നാണ് പറയുന്നത്. അതിനാല്‍ നിങ്ങളുടെ പാദരക്ഷകള്‍ മറ്റുള്ളവരുടെ മനസില്‍ എന്ത് തോന്നലാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

സ്‌നീക്കേഴ്‌സ്

ഇക്കാലത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു തരം ഷൂസാണ് സ്‌നീക്കേഴ്‌സ്. ഉപയോഗിക്കാന്‍ വളരെയധികം സുഖപ്രദമാണ് എന്നതും ഇവയുടെ പ്രത്യേകതയാണ്. പുറത്തോട്ട് പോകുമ്പോഴും കായികമായ ഉപയോഗത്തിനുമാണ് ഇവ നല്ലത്. കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം നന്നായി ഇണങ്ങുന്ന ഇവ പ്രൊഫഷണല്‍ ലുക്കിനൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്.

ചെരുപ്പുകള്‍

ചൂടുകാലത്ത് വളരെയധികം നല്ലതാണ് ചെരുപ്പുകള്‍. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നടക്കാനും സുഖപ്രദമാണ് ഇവ. പലപ്പോഴും സെലിബ്രിറ്റികള്‍ പോലും ദൈനംദിന ജീവിതത്തില്‍ ഷൂസിന് പകരം ചെരുപ്പുകളാണ് ഉപയോഗിക്കുന്നത്.

ബൂട്ട്‌സ്

കാഴ്ചയില്‍ വളരെയധികം ബോള്‍ഡ് ലുക്ക് നല്‍കാന്‍ സഹായിക്കുന്നതാണ് ബൂട്ടുകള്‍. പ്രൊഫഷണല്‍ ലുക്കിനാണ് ഇവ കൂടുതലായും ഇണങ്ങുന്നത്.

ലോഫറുകള്‍

എപ്പോഴും ട്രെന്‍ഡിലുള്ള ഒന്നാണ് ലോഫറുകള്‍. ഇവ ധരിക്കുമ്പോള്‍ സിംപിളും സ്‌റ്റൈലിഷുമായ ലുക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഹീല്‍സ്

പണ്ടുകാലത്ത് രാജാക്കന്മാരും രാജ്ഞിമാരുമാണ് ഹീല്‍സ് ധരിച്ചിരുന്നത്. നൃത്തം ചെയ്യുന്ന സമയത്തും അവര്‍ ഹീല്‍സ് ധരിക്കുമായിരുന്നു. ആത്മവിശ്വാസം, ധൈര്യം, ഉന്നത പദവി ഇവയൊക്കെയാണ് ഹീല്‍സ് പ്രതിനിധീകരിക്കുന്നത്. പാര്‍ട്ടി വെയറുകള്‍ ധരിക്കുമ്പോള്‍ ഹീല്‍സ് ധരിക്കുന്നത് നിങ്ങളുടെ ലുക്കിനെ വളരെയധികം മനോഹരമാക്കാന്‍ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.