പ്രതിദിനം 16 ലക്ഷം ബാരല്‍; റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി സര്‍വകാല റെക്കോര്‍ഡില്‍

പ്രതിദിനം 16 ലക്ഷം ബാരല്‍; റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി സര്‍വകാല റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി സര്‍വകാല റെക്കോര്‍ഡില്‍. ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടിയ അളവാണിത്.

ഊര്‍ജ, ചരക്ക് ഇറക്കുമതി നിരീക്ഷകരായ വോര്‍ടെക്സയുടെ കണക്ക് പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നിലിവില്‍ റഷ്യയില്‍ നിന്നാണ്. റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. ഇപ്പോള്‍ ഇത് 35 ശതമാനമായി.

റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ ഇറാഖില്‍ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയില്‍ നിന്ന് 6,47,813 ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയെ പിന്തള്ളി നാലാമതുള്ള യു.എ.ഇയില്‍ നിന്ന് പ്രതിദിനം 4,04,570 ബാരല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ജനുവരിയില്‍ 3,99,914 ബാരല്‍ ഇറക്കുമതി ചെയ്തിരുന്നത് ഫെബ്രുവരിയോടെ 2,48,430 ബാരലായി കുറഞ്ഞു. 16 വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് ഇപ്പോള്‍ സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നും ഇറക്കുമതി നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.