കിഴക്കിന്റെ അദ്ധ്യാത്മികതയിലേക്കു നോക്കുക :ഫ്രാൻസിസ് മാർപാപ്പ

കിഴക്കിന്റെ അദ്ധ്യാത്മികതയിലേക്കു നോക്കുക :ഫ്രാൻസിസ് മാർപാപ്പ

വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ ഭരണ സിരാകേന്ദ്രത്തിന്റെ തലവൻ കർദിനാൾ ലാത്സാറോ യു ഹോംഗ് സി സിഖുമായുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി, ഫ്രഞ്ചെസ്കൊ കോൺസെന്തീനോ എന്ന വൈദികൻ തയ്യാറാക്കിയ 'കിഴക്കുനിന്നും വരുന്ന മിന്നൽ പോലെ' എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ എഴുതിയ ആമുഖത്തിലാണ് "കിഴക്കിന്റെ അദ്ധ്യാത്മികതയിലേക്കു നോക്കുവാൻ" ഫ്രാൻസിസ് പാപ്പ നമ്മോട് ആവശ്യപ്പെടുന്നത്.   

സീറോ മലബാർ സഭയിൽ എറണാകുളം അങ്കമാലി കേന്ദ്രമാക്കി ചില വിമത വൈദികർ കിഴക്കിന്റെ അദ്ധ്യാത്മികതയെയും കുർബാന ക്രമത്തെയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പാപ്പായുടെ ഈ ആഹ്വാനത്തിന് വലിയ പ്രാധാന്യമുണ്ട്.പൗര്യസ്ത സഭകളെയും ആ സഭകളുടെ അദ്ധ്യാത്മിക പാരമ്പര്യത്തെയും ആരാധനാക്രമങ്ങളെയും ഏറെ ബഹുമാനത്തോടെ മാർപാപ്പാമാർ പോലും പ്രകീർത്തിക്കുമ്പോൾ സ്വന്തം കിഴക്കൻ അദ്ധ്യാത്മിക പാരമ്പര്യങ്ങളോടെ പുച്ഛത്തോടെ വീക്ഷിക്കുന്ന വൈദികരുടെ സഭയിലെ സ്ഥാനം ഭാവിയിൽ എവിടെയായിരിക്കും?
പൗര്യസ്ത സഭകളുടെ അദ്ധ്യാത്മിക പാരമ്പര്യങ്ങളെ തള്ളിക്കളയുന്ന വൈദികരെ സഭയിൽ നിന്നു തന്നെ പുറത്താക്കി വിശ്വാസികളുടെയും സഭയുടെ തന്നെയും നിലനിൽപ്പിനെ പരിരക്ഷിക്കേണ്ട വലിയ ചുമതല കത്തോലിക്കാ സഭയ്ക്ക് ഉണ്ട്.എറണാകുളം അങ്കമാലി അതിരൂപതയിൽ ആ വലിയ വെല്ലുവിളിയെ അതിജീവിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ഈ ആമുഖം മുന്നറിയിപ്പാണ്.
"ക്രിസ്തുവാലും അവിടുത്തെ സുവിശേഷത്താലും സഭയെ എപ്പോഴും പ്രബുദ്ധരാക്കേണ്ടതുണ്ട്," കാരണം ഇന്ന് ക്രിസ്തു ഉദ്ദേശിക്കുന്ന സഭയാകാതിരിക്കാനുള്ള അപകടസാധ്യത ഇപ്പോഴും മുന്നിലുണ്ട്."കിഴക്കുനിന്നും വരുന്ന പ്രത്യാശയുടെ കിരണങ്ങൾക്കായി നാം കാത്തിരിക്കണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു. മനുഷ്യരാശിയെ ബാധിക്കുന്ന ഇരുണ്ട രാവുകളിലേക്ക് പിതാവ് അയക്കുന്ന പ്രകാശമാണ് ക്രിസ്തു എന്ന് പറഞ്ഞു തുടങ്ങുന്ന ആമുഖത്തിൽ, ഹൃദയം നുറുങ്ങിയവർക്കും, മുറിവുകൾ പേറുന്നവർക്കും സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം ഒരുക്കുന്ന സമാധാനത്തിന്റെയും, ശാന്തിയുടെയും ഉറപ്പും പാപ്പാ അടിവരയിടുന്നു.

"നമുക്കെല്ലാവർക്കും കിഴക്ക് നിന്ന് ഈ വെളിച്ചം ആവശ്യമാണ്." നാം നമ്മുടെ കിഴക്കൻ പ്രദേശത്തുള്ള സഹോദരങ്ങളെ ശ്രവിക്കുകയും കിഴക്കോട്ട് യാത്ര ചെയ്യുകയും നമ്മുടെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ആത്മീയവും സഭാപരവുമായ ഒരു ജീവിതരീതിയിൽ നിന്ന് പഠിക്കുകയും വേണം".പപ്പാ എഴുതുന്നു.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലും ഇപ്രകാരം ദൈവീകമായ പരിപാലന കരഗതമാകുന്നുവെന്നും പാപ്പാ എഴുതുന്നു.അനേകരുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും കാരണമായ ക്രിസ്തുവിന്റെ ജനനം ഇന്ന് ഭയത്താൽ തളർന്നു പോകുന്ന ജനതയ്ക്ക് ആശ്വാസവും, പ്രതീക്ഷയും പ്രദാനം ചെയ്യുന്നു. മാനുഷികമായ കണക്കുകൂട്ടലുകളും, ഭൗതീകമായ ചിന്തകളും മാറ്റിവച്ചുകൊണ്ട്, ഹൃദയത്തിൽ നിന്നും ഉയരുന്ന യഥാർത്ഥ സമാധാനത്തിന്റെ വാഹകരാകണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

കർദിനാൾ ലാത്സാറോ യു ഹോംഗ് സി സിഖിന്റെ ചിന്തകൾ കിഴക്കിലെ ക്രിസ്തുവിന്റെ സഭയെ കൂടുതൽ ഉണർവുള്ളതാക്കുവാനും, അതുവഴി സുവിശേഷത്തിന്റെ കതിരുകൾ ഇനിയും കൂടുതൽ ആളുകളിലേക്ക് എത്തുവാനും ഇടയാകട്ടെയെന്നും പാപ്പ ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26