ന്യൂഡല്‍ഹി: സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പുതിയ ഹാള്‍മാര്‍ക്കിങ് തിരിച്ചറിയല്‍ നമ്പര്‍ (എച്ച്.യു.ഐ.ഡി) നിര്‍ബന്ധമാക്കുമെന്ന തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും.
രണ്ട് ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് ബാധകമല്ല. പഴയ ഹാള്‍മാര്‍ക്കിങ് ആഭരണങ്ങളിലും മാര്‍ച്ച് 31നകം ആറ് അക്ക എച്ച്.യു.ഐ.ഡി പതിപ്പിക്കണമെന്നാണ് പുതിയ ചട്ടം. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പഴയ സ്വര്‍ണം വില്‍ക്കുന്നതിനോ കൈവശം വെക്കുന്നതിനോ തടസമില്ല.
ആല്‍ഫാ ന്യൂമെറിക് കോഡാണ് എച്ച്.യു.ഐ.ഡി നമ്പര്‍. ഹാള്‍മാര്‍ക്കിംഗിന്റെ സമയത്ത് തന്നെ ഇത് സ്വര്‍ണാഭരണങ്ങളില്‍ പതിച്ചിരിക്കും. സ്വര്‍ണ വാങ്ങുന്ന ഉഭപോക്താവിന് ബി.ഐ.എസ് കെയര്‍ ആപ്പിലൂടെ എച്ച്.യു.ഐ.ഡി കോഡ് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാം. വ്യാജ ഹോള്‍മാര്‍ക്കിംഗ് നടത്തിയാല്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ പരാതിപ്പെടാനും സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.