വാഷിങ്ടണ്‍: അധികാരമേറ്റെടുത്താല്‍ കോവിഡ് മഹാമാരി വിഷയത്തില്‍ താനെടുക്കുന്ന തീരുമാനങ്ങള്‍ ട്രംപില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 100 ദിവസം മാസ്‌ക് ധരിക്കാന്‍ അമേരിക്കന്‍ ജനതയോട് ആവശ്യപ്പെടുകയായിരിക്കും ആദ്യം ചെയ്യുക.
ഭരണകേന്ദ്രങ്ങളിലും ആഭ്യന്തര പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് നിര്‍ബന്ധമാക്കുമെന്ന് ബൈഡന്‍ അറിയിച്ചു. എല്ലാകാലത്തേക്കുമായല്ല വെറും 100 ദിവസം മാസ്‌ക് ധരിച്ചു നോക്കൂ മാറ്റം കാണാനാവുമെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.
കോവിഡ് വാക്സിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നും അവരുടെ സുരക്ഷക്ക് വേണ്ടി വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു. കൂടാതെ ഇന്‍ഫെക്ഷന്‍ ഡിസീസ് എക്സ്പേര്‍ട്ടായി ഡോക്ടര്‍ അന്തോണി ഫോസിയോട് തുടാരാനും ആരോഗ്യമേഖല സംബന്ധിച്ച കാര്യങ്ങള്‍ പ്രസിഡന്റിനെ അറിയിക്കാവുന്നതരത്തില്‍ ഭരണരംഗത്ത് അധികാരം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
കോവിഡ് വിഷയം കൈകാര്യ ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായി എന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടത്. കോവിഡ് വാക്സിന്റെ കാര്യത്തില്‍ തന്റെ മുന്‍ഗാമികളായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബാരക് ഒബാമ എന്നിവരെ പിന്തുടരുമെന്നും ജോ ബൈഡന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.