ലവ്ജിഹാദ്: യു പി യിൽ ആദ്യ അറസ്റ്റ് നടന്നു

ലവ്ജിഹാദ്: യു പി യിൽ ആദ്യ അറസ്റ്റ് നടന്നു

ന്യൂഡൽഹി: ലവ് ജിഹാദ് തടയുവാൻ ലക്ഷ്യമിടുന്ന പുതിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഉത്തർപ്രദേശ് പോലീസ് ഒരു മുസ്ലീം പുരുഷനെ ആദ്യമായി അറസ്റ്റുചെയ്തു . മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ പരിവർത്തനം ചെയ്യുന്നുവെന്ന ആരോപണം വിവിധസംസ്ഥാനങ്ങളിൽ ഹിന്ദു, ക്രൈസ്തവ സമൂഹങ്ങൾ ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലവ്ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്തി വരുന്നു.

ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് ഇപ്പോഴത്തെ അറസ്റ് നടന്നത്. മതപരിവർത്തനം നടത്താൻ മുസ്ളീം പുരുഷൻ സമ്മർദ്ദം ചെലുത്തിയതിനാലാണ് പരാതി നൽകിയതെന്നും മതപരിവർത്തനം ചെയ്യുവാൻ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പിതാവ് പറഞ്ഞു. ഇയാളുമായി യുവതി സ്നേഹബന്ധത്തിലായിരുന്നു എന്ന് പറയുന്നുവെങ്കിലും ഈ വർഷം ആദ്യം യുവാവ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.

ബുധനാഴ്ച അറസ്റ്റിലായ ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. താൻ നിരപരാധിയാണെന്നും സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുതിയ നിയമ പ്രകാരം 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ലവ്ജിഹാദ് - മതപരിവർത്തനം . ജാമ്യം ലഭിക്കില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത . “നിർബന്ധിത” അല്ലെങ്കിൽ “വഞ്ചനാപരമായ” മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് സർക്കാർ മാറിയിരിക്കുകയാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.