മുഖ്യമന്ത്രിയുടെ നാഗര്‍കോവില്‍ യാത്ര; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ നാഗര്‍കോവില്‍ യാത്ര; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാഗര്‍കോവില്‍ യാത്രയെ തുടര്‍ന്ന് വീണ്ടും കരുതല്‍ തടങ്കല്‍. നെയ്യാറ്റിന്‍കര, പാറശാല മേഖലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടവിലാക്കി.

നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കല്‍ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളില്‍ നിന്നായി പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്.

നാഗര്‍കോവിലില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോണ്‍ഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി.ടി ബല്‍റാം രംഗത്തെത്തി. എകെജി നടത്തിയ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബല്‍റാം വിമര്‍ശിച്ചിട്ടുള്ളത്.

പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.