ആശയം ആവോളം എഴുതാം; ട്വിറ്ററില്‍ മുഴുനീള ലേഖനങ്ങള്‍ക്കും ഇടം വരുന്നു

ആശയം ആവോളം എഴുതാം; ട്വിറ്ററില്‍ മുഴുനീള ലേഖനങ്ങള്‍ക്കും ഇടം വരുന്നു

ഫ്‌ളോറിഡ: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ മുഴുനീള ലേഖനങ്ങള്‍ക്കും ഇടം വരുന്നു. കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 10,000 അക്ഷരങ്ങളുള്ള ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു.

പലപ്പോഴും തങ്ങളുടെ ഫോളോവേഴ്‌സര്‍മാരുമായി വിശദമായി കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിറ്ററിലെ ക്യാരക്ടര്‍ പരിമിതി വലിയൊരു തടസമാവാറുണ്ട്. പുതിയ മാറ്റം അവര്‍ക്ക് ആശ്വാസകരമാവും.- ഇലോണ്‍ മസ്‌ക് പറഞ്ഞു.

നിലവില്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് 4000 ക്യാരക്ടര്‍ പരിധിയില്‍ ട്വീറ്റ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. സാധാരണ ഉപഭോക്താക്കള്‍ക്ക് 280 ക്യാരക്ടര്‍ പരിധിയില്‍ മാത്രമേ ട്വീറ്റ് ചെയ്യാനാവൂ.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 10000 ക്യാരക്ടര്‍ പരിധിയില്‍ ലേഖനം എഴുതാനുള്ള സൗകര്യം ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന് കീഴില്‍ തന്നെയാണോ അതോ എല്ലാവര്‍ക്കുമായി ലഭിക്കുമോ എന്ന് വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.