തലവാചകം വായിക്കുമ്പോള്‍ പലര്‍ക്കും കൗതുകം തോന്നിയേക്കാം. എന്തിനേറെ പറയുന്നു സംഗതി സത്യമാണോ എന്നും ചിന്തിച്ചേക്കാം. എന്നാല്‍ ഇത് സിനിമാ കഥയോ നോവലോ ഒന്നുമല്ല. മറിച്ച് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം തന്നെയാണ്. ഇഷ്ടഭക്ഷണം കഴിക്കാനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരിക്കുകയാണ് വിക്ടര്‍ എന്നയാള്‍.
റഷ്യയിലെ ചില മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വിക്ടറിന്റെ കഥ പ്രചരിക്കുകയും ചെയ്തു. റഷ്യയിലെ ഒരു കോടീശ്വരനാണ് മുപ്പത്തിമൂന്ന് വയസ്സുകാരനായ മാര്‍ട്ടിനോവ്. അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ഇഷ്ട ഭക്ഷണമായ ബര്‍ഗര്‍ കഴിക്കണമെന്ന് ആഗ്രഹം തോന്നിയത്.
ക്രിമേയയുടേയും ഉക്രെയ്‌ന്റേയും അതിര്‍ത്തിയിലുള്ള അലുസ്ത എന്ന സ്ഥലത്തായിരുന്നു വിക്ടര്‍ അവധി ആഘോഷിക്കാനായി എത്തിയത്. എന്നാല്‍ അവിടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ബര്‍ഗര്‍ ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റിലെത്താന്‍ ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തത്.
450 കിലോമീറ്റര്‍ അകലെയുള്ള മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെത്തി അദ്ദേഹം ബര്‍ഗര്‍ കഴിച്ചു.ഏകദേശം നാലായിരം രൂപയുടെ ഇഷ്ട ഭക്ഷണം ലഭിക്കുന്നതിനുവേണ്ടി രണ്ട് ലക്ഷം രൂപയാണ് ഹെലികോപ്റ്ററിനായി അദ്ദേഹം ചെലവാക്കിയത്.
അതേസമയം വിക്ടറിന്റെ ഈ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നല്‍കുന്നവര്‍ നിരവധിയാണ്. കേള്‍ക്കാന്‍ അല്‍പം രസമുള്ള കാര്യമാണെങ്കിലും ഇത്രേയും ധൂര്‍ത്ത് വേണ്ടായിരുന്നു എന്നാണ് പലരും നല്‍കുന്ന പ്രതികരണം. ലോകത്ത് ഒരു നോരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്തവര്‍ ഏറെയുണ്ട് എന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.