ദുബായ്:യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനിലുളള യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുമായി സംവദിക്കും. യുഎഇ സമയം വൈകീട്ട് 4.50 നാണ് പരിപാടി. നാസ ടിവിയില്‍ തല്‍സമയ സംപ്രേഷണമുണ്ടായിരിക്കും.
സംഭാഷണം പൂർണമായും റെക്കോർഡ് ചെയ്യും. പിന്നീട് ഇത് യുഎഇയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികള്‍ക്ക് കേള്‍ക്കാന്‍ അവസരമൊരുക്കും.യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ അല്‍ മന്‍സൂരി ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനിലായിരുന്ന സമയത്തും ദുബായ് ഭരണാധികാരി സംവദിച്ചിരുന്നു. ഹസ എട്ട് ദിവസമാണ് ഐഎസ്എസില്‍ തങ്ങിയത്. സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസക്കാലമാണ് ഐഎസ്എസില്‍ തങ്ങുന്നത്.
ഓരോ ആഴ്ചയിലും വിദ്യാർത്ഥികളുമായി സുല്‍ത്താന്‍ സംവദിക്കും. ബഹിരാകാശയാത്രികരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററാണ് അവസരമൊരുക്കുന്നത്.ആറ് മാസത്തിലുടനീളം 13 തത്സമയ കോളുകളും 10 ഹാം റേഡിയോ ആശയവിനിമയങ്ങളും ഉണ്ടാകും.
നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്‌എ), കനേഡിയൻ ബഹിരാകാശ ഏജൻസി (സിഎസ്എ), ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ), നാഷണൽ സെന്‍റർ ഫോർ സ്‌പേസ് സ്റ്റഡീസ് (സിഎൻഇഎസ്) എന്നിവയുമായി സഹകരിച്ച് ശാസ്ത്രീയ പഠനങ്ങളും നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.