റാഷിദ് റോവർ ചന്ദ്രനിലേക്ക്

റാഷിദ് റോവർ ചന്ദ്രനിലേക്ക്

ദുബായ്:യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ചന്ദ്രനിലേക്ക്. ഏപ്രില്‍ 25 ന് റാഷിദ് റോവർ ചന്ദ്രനില്‍ ഇറങ്ങുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ ഡയറക്ടർ ജനറല്‍ സാലിം അല്‍ മറി അറിയിച്ചു.

നാലരമാസത്തോളം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷമാണ് റാഷിദ് റോവർ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഡിസംബർ 11 ന് കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് റാഷിദ് റോവർ വിക്ഷേപിച്ചത്. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുളള റാഷിദ് റോവറിന്‍റെ യാത്ര തുടങ്ങിയതായും സലേം അല്‍ മറി വിശദീകരിച്ചു. റോവറിലെ അത്യാധുനിക ക്യാമറകൾ ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങൾ അടക്കമുള്ളവയുടെ ദൃശ്യങ്ങൾ ഭൂമിയിലേക്ക് അയക്കും.

ദുബായില്‍ നടന്നുവരുന്ന പതിനേഴാമത് ബഹിരാകാശ പ്രവർത്തന സമ്മേളനത്തിലായിരുന്നു റാഷിദ് റോവറിന്‍റെ യാത്രയെ സംബന്ധിച്ച് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ ഡയറക്ടർ ജനറല്‍ സാലിം അല്‍ മറി വിശദീകരിച്ചത്. റാഷിദ് റോവറിനെയും വഹിച്ചുള്ള ജപ്പാന്‍റെ ലാൻഡർ 16 ലക്ഷം കി.മീ സഞ്ചരിച്ച് ചന്ദ്രന്‍റെ സഞ്ചാരപഥത്തിലേക്കു പ്രവേശിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 12 വരെയാണ് സമ്മേളനം നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.