ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം; ബ്രഹ്മപുരം തീ പിടുത്തത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി

ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം; ബ്രഹ്മപുരം തീ പിടുത്തത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടുത്തത്തില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. കൊച്ചി നഗരത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.

കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറിയെ കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നാളെയും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. ബ്രഹ്മപുരത്തെ അഗ്‌നിബാധ മനുഷ്യ നിര്‍മിതമാണോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. ഇത്തരത്തിലുളള അഗ്‌നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോര്‍പറേഷന്‍ സെക്രട്ടറി മറുപടി നല്‍കി.

മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്ന് കോടതി ആരാഞ്ഞു. സിസി ടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവല്‍കരണം നടത്തുന്നുണ്ടെന്നുമായിരുന്നു കോര്‍പറേഷന്‍ സെക്രട്ടറിയുടെ മറുപടി.

മാല്യന്യം തള്ളുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലെവല്‍ അപ്പ്രോച്ച് ഉദ്ദേശിക്കുന്നുവെന്നും കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് എന്ന നിലയില്‍ കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിയേയും നിയമിക്കാമെന്നും കോടതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.