വിശുദ്ധ കുരിശിന്റെ മഹത്വം മനസ്സിലാക്കാനുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ മനോഭാവം വികലമാകരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

വിശുദ്ധ കുരിശിന്റെ മഹത്വം മനസ്സിലാക്കാനുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ മനോഭാവം വികലമാകരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലോകം ആദരവോടെ വീക്ഷിക്കുന്ന, ക്രൈസ്തവരുടെ പുണ്യ ബിംബമായ വിശുദ്ധ കുരിശിനെക്കുറിച്ചും, കുരിശുമരണത്തെത്തുടർന്ന് ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കുറിച്ചും വിദ്യാർത്ഥി യുവജന രാഷ്ട്രിയ പ്രസ്ഥാനങ്ങൾ പഠനവിധേയമാക്കുവാനും, അതിൽനിന്നും ആശയങ്ങൾ ഉൾക്കൊള്ളുവാനും ശ്രമിക്കുന്നത് സ്വാഗതാർഹമാണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. എന്നാൽ വിശുദ്ധ പ്രതീകങ്ങളെ അവഹേളിക്കുവാനും ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുവാനും വക്രീകരിക്കുവാനും ശ്രമിക്കുന്നത് പ്രധിഷേധാർഹമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തി അപമാനിക്കുവാൻ ശ്രമിച്ചുവെന്ന് വിശ്വാസികൾ കരുതുന്നു.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറ പിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നതിൽ നിന്നും വിദ്യാർത്ഥി പ്രസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികൾ പിന്തിരിപ്പിക്കുകയും മേലിൽ ആവർത്തിക്കാതിരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.