ഷാർജ∙ മണിക്കൂറിന്റെ ഇടവേളയിൽ ഹൃദയാഘാതം മൂലം മലയാളി ദമ്പതികൾ ഷാർജയിൽ അന്തരിച്ചു. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശേരി സ്വദേശി ചെംബകശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡിസി വിൻസന്റ്(63) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിൻസന്റിന്റെ മരണം. കൃത്യം ഒരു മണിക്കൂറും 25 മിനിറ്റുമായപ്പോൾ വൈകിട്ട് 6.50ന് ഭാര്യ ഡെയ്സി വിൻസന്റ് ഹൃദയാഘാതം മൂലം മരിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
കുഞ്ഞാവര ജേക്കബാണ് ജേക്കബ് വിൻസന്റിന്റെ പിതാവ്. മാതാവ്: അന്നമ്മ. ആലൂക്കാരൻ ദേവസ്സി റപ്പായി–ബ്രജിത റപ്പായി ദമ്പതികളുടെ മകളാണ് പെരിങ്ങോട്ടുകര സ്വദേശിയായഡിസി വിൻസന്റ്. ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിലെ സജീവ ശുശ്രൂഷകനായ മെൽവിൻ വിൻസെന്റിന്റെ മാതാപിതാക്കളുടെ വിയോഗത്തിൽ ഇടവക സമൂഹം അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.