വര്‍ക്കല പാരാഗ്ലൈഡിങ് അപകടം: യുവതിയില്‍ നിന്ന് സ്റ്റാബ് പേപ്പറില്‍ ഒപ്പിട്ട് വാങ്ങി; മൂന്ന് പേര്‍ അറസ്റ്റില്‍

വര്‍ക്കല പാരാഗ്ലൈഡിങ് അപകടം: യുവതിയില്‍ നിന്ന് സ്റ്റാബ് പേപ്പറില്‍ ഒപ്പിട്ട് വാങ്ങി; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാരാഗ്ലൈഡിങ്ങിനിടെ വര്‍ക്കലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വര്‍ക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. പാപനാശത്ത് പാരാഗ്ലൈഡിങ് നടത്താന്‍ അനുവാദമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയില്‍ നിന്ന് പാരാഗ്ലൈഡ് ജീവനക്കാര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.

ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി. 100 മീറ്റര്‍ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.